San Sebastian travel
|

സാൻ സെബാസ്റ്റ്യൻ – ബാസ്കേ ഹൃദയത്തിലേക്ക് | ഒരു സമ്പൂർണ്ണ ഗൈഡ്

ബിസ്കെ ഉൾക്കടലിന്റെ മകൾ

മഡ്രിഡ് ചമാർട്ടിനിൽ നിന്ന് തുടങ്ങുന്ന ഈ യാത്രയുടെ ലക്ഷ്യം വടക്കൻ സ്പെയിനിലെ അതിമനോഹരമായ സാൻ സെബാസ്റ്റ്യൻ നഗരത്തിലേക്കാണ്. ബിസ്കെ ഉൾക്കടലിന്റെയും പസയ, ഓറിയോ എന്നീ നഗരങ്ങൾക്കിടയിൽ നിലകൊള്ളുന്ന അതിമനോഹര പട്ടണം.

കരിങ്കൽ പാകിയ പഴയ പട്ടണത്തിന്റെ ചരിത്രപരമായ ചാരുത മുതൽ ഐതിഹാസികമായ ലാ കോഞ്ച ബീച്ച് വരെ സാൻ സെബാസ്റ്റ്യൻ അല്ലെങ്കിൽ ഡോനോസ്റ്റ്യ സ്വന്തം. പ്രകൃതി രമണീയത കൊണ്ടും വ്യത്യസ്തമായ ആഹാര സമ്പ്രദായങ്ങളാലും ഭൂപ്രകൃതി കൊണ്ടും ബാസ്കേ സംസ്കാരത്തിന്റെ ഈ ഹൃദയഭാഗം ലോകസഞ്ചാരികളുടെ അവധിക്കാലങ്ങളിൽ എന്നും നിറയുന്നു.

ചരിത്രം ജീവിക്കുന്ന സ്പെയിൻ രാജ്യത്തിന്റെ ബാസ്കേ രാജ്യത്തിലേക്ക് എല്ലാവർക്കും സ്വാഗതം.

Watch Full Video : https://youtu.be/ug8uAMl-5hk

ദിവസം : 1 – ട്രെയിൻ യാത്രയും ആദ്യ കാഴ്ചകളും

മഡ്രിഡ് ചമാർട്ടിൻ – പുലർകാലം 7 മണി

പുലർകാലം 7 മണി മഡ്രിഡ് നഗരത്തിൽ സൂര്യോദയം തുടങ്ങിയ സമയം ഞങ്ങൾ ചമാർട്ടിൻ ട്രെയിൻ സ്റ്റേഷനിൽ നിന്നും സ്പെയിൻ ട്രെയിൻ കമ്പനിയായ റെൻഫേയുടെ ട്രെയിനിൽ യാത്ര തിരിച്ചു. യാത്രയിലുടനീളം കണ്ട കാഴ്ചകൾ മനോഹരമായിരുന്നു.

തളിരിലകളോടെ പാടങ്ങളിൽ ഒന്നിച്ച് ജീവിച്ചു തുടങ്ങുന്ന ചെടികൾ, വസന്തത്തിന്റെ നിറവിൽ പൂത്തുലഞ്ഞു നിൽക്കുന്ന കടുക് തോട്ടങ്ങൾ, അങ്ങകലെ ഇവയെല്ലാം സംരക്ഷിച്ചു നിൽക്കുന്ന മാമലകൾ, മനസ്സിനു കുളിർമ്മയേകാൻ ഇതിനപ്പുറം എന്തു വേണം? 5 മണിക്കൂർ ട്രെയിൻ യാത്രയ്ക്ക് ശേഷം ഞങ്ങൾ സാൻ സെബാസ്റ്റ്യനിൽ എത്തിച്ചേർന്നു.

ഉച്ചഭക്ഷണം – പിഞ്ചോ സംസ്കാരത്തിലേക്ക്

സമയം ഉച്ചയായതിനാൽ ഭക്ഷണം കഴിക്കാനായി പ്രായത്തിൽ ഒരുപാട് മൂപ്പുള്ള ഇവിടുത്തെ ഒരു ഭക്ഷണശാലയിലേക്ക് നടന്നു. റോഡിന്റെ ഇരുവശവും പുരാതന രീതിയിൽ പണി കഴിപ്പിച്ച കെട്ടിടങ്ങൾ കാണാം. നൂറ്റാണ്ടുകൾക്കു മുൻപ് നിർമ്മിച്ചതാണ് ഇവ. ഇതിൽ ഓഫീസ് സ്ഥാപനങ്ങൾ, അപ്പാർട്ട്മെന്റുകൾ, ഹോട്ടലുകൾ അങ്ങനെ നീളുന്നു. പാലത്തിനു താഴെ കടൽ സ്വയം രസിച്ചൊഴുകിക്കൊണ്ടിരുന്നു. നടപ്പാതകളിൽ ബെഞ്ചുകൾ സ്ഥാപിച്ചിട്ടുണ്ട്. അവയിൽ ഇരുന്നുകൊണ്ട് ഈ ഭംഗി എപ്പോഴും ആസ്വദിക്കാം.

🍡പിഞ്ചോ – Pintxo Culture

പിഞ്ചോ എന്നാൽ ചെറിയ അളവിൽ കിട്ടുന്ന ഭക്ഷണസാധനങ്ങളാണ്. ഇവിടെയുള്ളവർ ഒരു കടയിൽ നിന്നും ഒന്നോ രണ്ടോ പിഞ്ചോയും ഒപ്പം ഏതെങ്കിലും ഒരു പാനീയവും വാങ്ങുന്നു. അതിനുശേഷം അടുത്ത ഭക്ഷണശാലയിലേക്ക് പോകും. കൂട്ടുകാരും കുടുംബവുമായി ഒക്കെ സമയം ചിലവഴിക്കാനാണ് ഈ സംസ്കാരത്തിന്റെ പ്രഥമ ഉദ്ദേശ്യം.

പിഞ്ചോ - Pintxo Culture

ബാസ്കേ വാസ്തുവിദ്യയുടെ സൗന്ദര്യം ആസ്വദിച്ചു നടന്ന ഞങ്ങൾ ഭക്ഷണശാലയിൽ എത്തിച്ചേർന്നു. ഞങ്ങളുടെ നാവുകളിൽ പിഞ്ചോ രുചിഭേദങ്ങൾ മാറി മറിഞ്ഞു. അവിടെ വച്ച് പരിചയപ്പെട്ട ഫ്രഞ്ച് സഞ്ചാരികളോടും ഹോട്ടൽ ജീവനക്കാരോടും ബൈ പറഞ്ഞു കൊണ്ട് ഞങ്ങൾ ഹോട്ടലിലേക്ക് നടന്നു.

സുറിയോള ബീച്ച് – Zurriola Beach

ഹോട്ടൽ മുറിയിൽ ബാഗ് വച്ചിട്ട് ഞങ്ങൾ നടന്നു തുടങ്ങി. ആദ്യം എത്തിയത് കടൽത്തീരത്താണ്. നീലിമ വറ്റാതെ സൗന്ദര്യവതിയായി നിൽക്കുന്ന കടൽ. ചാഞ്ഞും ചരിഞ്ഞും കരയെ തഴുകാനായി ഓടിയെത്തുന്ന തിരകളിൽ കുട്ടികൾ സർഫിംഗ് പരിശീലിക്കുന്നുണ്ട്. സൂര്യനുള്ള ഇളം തണുത്ത ദിനമായതിനാൽ നീന്താനും ആൾക്കാരുണ്ട്. വെള്ളമണലിൽ ഇരുന്നും കിടന്നും ദിനം ആസ്വദിക്കുന്നവരുമുണ്ട്.

ഇതാണ് സുറിയോള ബീച്ച്. സാൻ സെബാസ്റ്റ്യനിലെ മൂന്ന് ബീച്ചുകളിൽ ഏറ്റവും ശക്തമായ തിരകളുള്ള ബീച്ച്. സാൻ സെബാസ്റ്റ്യൻ നടന്നു കാണാൻ പറ്റുന്ന ഒരു നഗരമാണ്. അവിടുത്തെ കാഴ്ചകൾ ഒന്നും ചോരാതെ നമുക്ക് ആസ്വദിക്കാൻ സാധിക്കും.

🏛 പഴയ പട്ടണം – Parte Vieja (Old Town)

അടുത്തതായി ഞങ്ങൾ എത്തിയത് സാൻ സെബാസ്റ്റ്യനിലെ പഴയ പട്ടണത്തിലേക്കാണ്. ചരിത്രവും സംസ്കാരവും ഒന്നിക്കുന്ന ഇടം. ഒട്ടനവധി ഭക്ഷണശാലകളും മ്യൂസിയങ്ങളും ആരാധനാലയങ്ങളും പലതരം കടകളും നിറയുന്ന ഇടം. ഇവയ്ക്ക് ഭംഗി കൂട്ടാൻ ഉരഞ്ഞു ചേർന്നു നിൽക്കുന്ന കടൽ.

പഴയ പട്ടണത്തിൽ പ്രൗഢഗംഭീരമായ വാസ്തുവിദ്യകളോടെ നിലനിൽക്കുന്ന പ്രാചീനമായ പള്ളിയാണ് സാന്താ മരിയ ബസിലിക്ക. കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ ഇതിന്റെ പ്രത്യേകതയാണ്. ഈ പഴയ പട്ടണം നിർമ്മിച്ചിരിക്കുന്നത് വളരെയധികം കൗതുകമുണർത്തുന്ന രീതിയിലാണ്.

സാന്താ മരിയ ബസിലിക്കയുടെ മുന്നിൽ നിന്നും നേരെ നോക്കുമ്പോൾ കാണുന്നത് സാൻ സെബാസ്റ്റ്യനിലെ മറ്റൊരു പ്രധാന ആരാധനാലയമായ കത്തീഡ്രൽ ഡെൽ ബോൺ പാസ്റ്ററാണ്. 1897 മുതൽ 99 വരെയുള്ള കാലഘട്ടത്തിൽ നിയോഗോതിക് രീതിയിൽ നിർമ്മിച്ച കത്തീഡ്രൽ ആണിത്. ഇതിലെ വാസ്തുവിദ്യയും എടുത്തു പറയേണ്ടതാണ്.

അങ്ങനെ കാഴ്ചകൾ കണ്ടു ഞങ്ങൾ കല്ലുപാകിയ പാതയിൽ കൂടി നടന്നുകൊണ്ടിരുന്നു. ഒപ്പം തിരക്കും കൂടി തുടങ്ങി. സായാഹ്നം ഇവിടെ എല്ലാവർക്കും പ്രധാനമാണ്.

സായാഹ്ന പിഞ്ചോ – Evening Pintxos

കാഴ്ചയ്ക്കിടയിൽ വിശപ്പും മുറവിളി കൂട്ടിയതിനാൽ വീണ്ടും ബാസ്ക് രുചികളിലേക്ക് ഞങ്ങൾ മടങ്ങിയെത്തി. മീൻ, കൊഞ്ച്, പോർക്ക് എന്നിവ നിറഞ്ഞ പുത്തൻ പിഞ്ചോകൾ കഴിച്ചും അവിടെ വന്ന നഗരവാസികളോട് സംസാരിച്ചും ഞങ്ങളും അറിയാതെ തന്നെ ബാസ്ക് സംസ്കാരത്തിന്റെ ചെറിയൊരു ഭാഗമായി. അപ്പോഴേക്കും ഇരുട്ടൊന്നു കൂടി കനത്തു.

ദിവസം : 2 – മലകയറ്റവും ലാ കോഞ്ചയുടെ ആത്മാവും

പ്രഭാത ഭക്ഷണം – Antonio’s Tortilla

ഇളം തണുപ്പ് പുൽകി നിൽക്കുന്ന പിറ്റേദിവസം ഞങ്ങൾ വീണ്ടും യാത്ര ആരംഭിച്ചു. സ്പെയിനിലെ പ്രധാനപ്പെട്ട ഒരു ഭക്ഷണമാണ് തോർത്തിയ അല്ലെങ്കിൽ സ്പാനിഷ് ഓംലെറ്റ്. തോർത്തിയയ്ക്ക് പ്രശസ്തമായ അന്റോണിയോ റെസ്റ്റോറന്റിൽ പ്രഭാത ഭക്ഷണത്തിനായി ഞങ്ങളും എത്തി. ചൂടോടെ വിളമ്പിയ ഒരു ചെറിയ ഭാഗം തോർത്തിയയും ഒരു കഷണം ബ്രെഡും. നാവിനും മനസ്സിനും ആ രുചി ഒരുപോലെ കയറിപ്പറ്റിയിരിക്കുന്നു.

Bar Antonio-യിലെ Tortilla-യുടെ പ്രത്യേകത

Bar Antonio-യുടെ Tortilla-ക്ക് ഇത്ര പ്രശസ്തി കിട്ടാൻ കാരണം ഒരൊറ്റ രഹസ്യമാണ് – 40 മിനിറ്റിലേറെ കരിങ്കൽ ചൂടിൽ ക്രമേണ വേവിച്ചെടുക്കുന്ന ഉള്ളിയുടെ (Caramelized Onions) മധുരം. ഓരോ Tortilla-യിലും 35 മുട്ടകൾ ഉപയോഗിക്കുന്നു! ഇത്ര വലിയ Tortilla-ൽ നിന്ന് ഏകദേശം 35 പിഞ്ചോ കഷ്ണങ്ങൾ ലഭിക്കും.

ഉള്ളിക്ക് പുറമെ മധുരമുള്ള ചുവന്ന മുളകും (Sweet Peppers) ഇതിൽ ചേർക്കുന്നു. ഉള്ളിയോ മുളകോ Tortilla-യിൽ ചേർക്കേണ്ടോ എന്ന ദീർഘകാലമായുള്ള സ്പാനിഷ് വാദം Bar Antonio ഇവിടെ ഒടുക്കിക്കൊടുക്കുന്നു – “ഉണ്ടായിരിക്കണം!” എന്ന്. മൃദുവായ ഉരുളക്കിഴങ്ങ് അൽപ്പം ദ്രവരൂപത്തിൽ ഉള്ള മുട്ടയോടൊത്ത് ഒഴുകി, ചുടുള്ള ചട്ടിയിൽ ഉള്ളിൽ നിന്ന് ഉറകെ, പുറത്ത് ചൂടുള്ള crisp ആയ ഒരു texture – ഇതാണ് ഈ Tortilla-ക്ക് ജീവൻ.

Tortilla ദിവസം രാവിലെ 9 AM മുതൽ ഉച്ച 12 PM വരെ മാത്രം ലഭ്യം. നഗരഭാഗത്ത് ഒളിഞ്ഞ് കിടക്കുന്ന ഈ ബാർ, മുഖ്യ ടൂറിസ്റ്റ് ഏരിയയ്ക്ക് പുറത്ത് ആയതിനാൽ കൂടുതൽ ആധികാരിക പ്രാദേശിക അനുഭവം ലഭിക്കുന്നു.

1995 മുതൽ Repsol Guide ‘Solete’ അവാർഡ് ലഭിക്കുന്ന ഈ ബാർ, Tortilla-ക്ക് പുറമേ Prawn Ravioli in Martini Sauce, Oxtail Crisp, Scallops with Truffle Cream – ഇങ്ങനെ ഒട്ടേറെ signature pintxos-ഉം വിളമ്പുന്നു.

മോന്തെ ഉർഗുൾ – Monte Urgull

അവിടെ നിന്നും വീണ്ടും മറ്റു നഗരക്കാഴ്ചകളിലേക്ക് നടന്നു. ഓരോ സമയത്തും ഈ നഗരത്തിന് വെവ്വേറെ ഭംഗിയാണ്. ഇന്നത്തെ ദിനം തുടങ്ങുമ്പോൾ ഭംഗി ഒട്ടും കുറയാതെ നീലക്കടൽ തിരകളോടൊപ്പം നിലകൊള്ളുന്നു. കടൽക്കരയിൽ സഞ്ചാരികളും നഗരവാസികളും നായ്ക്കുട്ടികളും എല്ലാം പ്രകൃതിയുടെ ഈ മനോഹാരിതയിൽ സ്വയം മറക്കുന്നു.

അവിടെ നിന്ന് കുറെ മാറി സ്ഥിതി ചെയ്യുന്ന മലമുകളിൽ ഒരു വലിയ സ്തൂപം കാണാം. അതിനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. കടലും മലയും ഒരുമിച്ച് നിലകൊള്ളുന്ന ഒരു പ്രത്യേക ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. ദൂരെ കണ്ട മല മോന്തെ ഉർഗുളും അതിനു മുകളിൽ കണ്ട സ്തൂപം യേശുവിന്റേതുമാണ്.

മോന്തെ ഉർഗുൾ - Monte Urgull

Sagrado Corazon de Jesus
പണ്ടുകാലത്ത് കടൽ മാർഗ്ഗം വരുന്ന ശത്രുക്കളെ വീക്ഷിക്കുവാൻ നിർമ്മിച്ച ഒരു കോട്ടയുണ്ട് – കാസ്റ്റിലോ ഡെ ലാ മോട്ട. ഈ കാസ്റ്റിലിനു മുകളിലാണ് നേരത്തെ കണ്ട യേശുവിന്റെ പ്രതിമ. ഇതിന് 12.5 മീറ്റർ ഉയരമുണ്ട്. സഗ്രാടോ കൊറാസോൺ ദെ ജെസൂസ് അല്ലെങ്കിൽ പരിപാവനമായ യേശുവിന്റെ ഹൃദയം എന്നാണ് ഈ പ്രതിമ അറിയപ്പെടുന്നത്.

മോന്തെ ഉർഗുളിൽ നിന്നും നോക്കിയാൽ താഴെ നഗരവും കടലും ദൂരെയുള്ള മലകളും ഒക്കെ കാണാം. ഈ മലമുകളിലേക്ക് വരാൻ പല വഴികളുണ്ട്. എല്ലാം എത്തുന്നത് ഒരിടത്തുതന്നെയാണ്.

തിരികെയുള്ള യാത്ര അവിസ്മരണീയമായിരുന്നു. വസന്തം കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ചെടികൾ. പല നിറത്തിൽ അവിടെ നിറയെ പൂക്കൾ കണ്ണുകൾക്ക് വിരുന്നൊരുക്കി. അനേകം ഋതുഭേദങ്ങൾക്ക് സാക്ഷിയായ പൈൻ മരങ്ങൾക്കിടയിലൂടെ കടൽ കാണാം. നീലാകാശവും വിരുന്നൊരുക്കി നിൽക്കുന്ന പൂക്കളും പച്ചപ്പിഞ്ചിളം ഇലകൾ കൂട്ടം കൂടി നിൽക്കുന്ന ചെടികളും പൈൻ മരങ്ങളുടെ നേർത്ത ശിഖരങ്ങൾക്കിടയിൽ നിറം ചാർത്തിയ പോലെ കടലും. ആ ഒരു ഭംഗി വർണ്ണനാതീതമാണ്.

 La Viña – ബാസ്ക് ചീസ് കേക്ക്

മലയിറങ്ങി ഞങ്ങൾ നേരെ പോയത് പരമ്പരാഗത ബാസ്ക് ചീസ് കേക്കിന് പ്രശസ്തി നേടിയ ലാ വിന്ന റെസ്റ്റോറന്റിലേക്കാണ്. അവിടുത്തെ പ്രത്യേക പിഞ്ചോകളും ചീസ് കേക്കും കഴിച്ചു. ഈ ചീസ് കേക്ക് എന്നും മുന്നിൽ നിൽക്കും. അത് കഴിക്കാനായി അവിടെയെത്തുന്ന സഞ്ചാരികളും അനേകമാണ്.

La Viña-യിലെ San Sebastian Cheesecake-ന്റെ പ്രത്യേകത

ബാസ്ക് ചീസ്കേക്ക് 1988-ൽ Santiago Rivera സൃഷ്ടിച്ചതാണ്. ഉയർന്ന ചൂടിൽ ചുട്ടെടുക്കുന്നതിനാൽ മുകൾഭാഗം caramelized ആകുന്നു, അതേ സമയം ഉള്ളിൽ creamy, custard-like texture നിലനിൽക്കുന്നു.

1959-ൽ Eladio, Antonio Rivera സഹോദരന്മാർ സ്ഥാപിച്ച La Viña-ൽ, 1990-കളിൽ Santiago Rivera dessert menu പരിഷ്ക്കരിക്കാൻ ചിന്തിച്ചു. മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഒരു unique cheesecake സൃഷ്ടിക്കപ്പെട്ടു – കരിഞ്ഞ് ഒട്ടിനിൽക്കുന്ന പുറം, അതിനുള്ളിൽ soft, velvety interior. Biscuit base ഒന്നുമില്ലാത്ത ഈ cheesecake-ന് കൂടെ ഒരു garnish പോലുമില്ല.

ഇതിനെ മറ്റ് Cheesecake-ൽ നിന്ന് വേർതിരിക്കുന്നത് എന്ത്?

വെറും 5 ingredients. Biscuit base ഇല്ല. Berry coulis ഇല്ല. Ice cream ഇല്ല. ഒരു fork മാത്രം കൊടുത്ത് Bar counter-ലൂടെ നൽകുന്ന ഈ dessert – ഇതിന്റെ ചാരുത ലാളിത്യത്തിലാണ്. kitchen-ലെ ഇടപരിമിതിയാണ് ഇതിനെ ഇത്ര pure ആക്കിയത്.

മുകൾഭാഗം മൊരിഞ്ഞു കറുക്കുമ്പോൾ, ഉള്ളിൽ soft custard-ന്റെ texture ഉണ്ടാകും – ഈ വൈരുദ്ധ്യം ആണ് ലോകത്തിലെ ഏറ്റവും പ്രശസ്ത Chefs-ഉം സഞ്ചാരികളും ഒരു pilgrimage ആക്കി ഇവിടെ വരുന്നതിന്റെ കാരണം. London, Tokyo, Istanbul, New York – ഇവിടെ ഒക്കെ കോപ്പികാറ്റ് പതിപ്പുകൾ ഉണ്ടെങ്കിലും original La Viña version ഒരിക്കലും മാറുന്നില്ല.

ലാ കോഞ്ചയിലൂടെ – Paseo de La Concha

സമൃദ്ധമായ ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങൾ ബീച്ചിലേക്ക് പോയി. കടൽ യാത്ര നടത്താനായി ബോട്ടുകൾ അവിടെയുണ്ട്. പിന്നെ കടലിലേക്ക് ഇറങ്ങാൻ പാകത്തിന് പാലങ്ങളും കാണാം. ഒരുപാട് പേർ പാലത്തിൽ വെയിൽ കായുന്നുണ്ട്. ഞങ്ങളും ആ പാലത്തിൽ കയറി. തെളിമ നിറഞ്ഞ കടൽ. അവിടെ ഇരുന്നുകൊണ്ട് കുറച്ചപ്പുറമുള്ള ദ്വീപും കാണാം.

ലാ കോഞ്ചയിലൂടെ - Paseo de La Concha

കുറച്ചുനേരം അവിടെ ചിലവഴിച്ചതിനുശേഷം ഞങ്ങൾ പസയോ ഡെ ലാസ് ട്രെസ് പ്ലായസ് അല്ലെങ്കിൽ മൂന്ന് ബീച്ചുകളുടെ നടപ്പാതയിൽ കൂടി മുന്നോട്ട് നടന്നു. ഇതിനിടയിൽ ഒക്കെയും കടലിലേക്ക് ഇറങ്ങാനുള്ള പാലങ്ങളും കൽപ്പടവുകളും ഉണ്ടായിരുന്നു. കാഠിന്യമില്ലാത്ത ഉച്ചവെയിലിലൂടെ തിരക്കേറിയ കടൽ കാഴ്ചകളും കരക്കാഴ്ചകളും കണ്ടുകൊണ്ട് ഞങ്ങൾ നടന്നു.

Peine del Viento – കാറ്റിന്റെ ചീപ്പ്

ബീച്ചിനരികെ വളഞ്ഞു കിടക്കുന്ന അനേകം തൂണുകളുള്ള നിർമ്മിതിയിൽ കൂടി ഞങ്ങൾ യാത്ര തുടരുന്നു. ഇടയ്ക്കൊക്കെയും കടലിന്റെ പല ഭാഗങ്ങളിൽ ഇറങ്ങി ഭംഗി ആസ്വദിച്ചു. ഒക്കെയും വ്യത്യസ്തമായ കാഴ്ചകളായി. ഏകദേശം ഒരു മണിക്കൂർ സഞ്ചരിച്ച് ഞങ്ങൾ ലാ കോഞ്ച ബീച്ചിലെ ഏറ്റവും പ്രശസ്തമായ പെയിന ഡെൽ വിന്റോ അല്ലെങ്കിൽ കാറ്റിന്റെ ചീപ്പ് എന്ന ശില്പത്തിന് അടുത്തെത്തി. എഡ്വാർഡോ ചിയാദ നിർമ്മിച്ച ഈ ശില്പം സ്ഥാപിതമായത് 1977 ലാണ്.

Peine del Viento - കാറ്റിന്റെ ചീപ്പ്

Palacio Miramar – മിറാമർ കൊട്ടാരം

അതിനുശേഷം ഞങ്ങൾ പോയത് 1893 ൽ പണികഴിപ്പിച്ച പാലസ്യോ മിറാമർ ആണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ സ്പെയിനിലെ രാജകുടുംബം വേനൽക്കാലം ചിലവഴിക്കുന്നത് ഇവിടെയായിരുന്നു. ഇപ്പോൾ ഈ കൊട്ടാരം ബാസ്ക് സർവകലാശാലയുടെ വേനൽക്കാല ക്ലാസുകൾ നടത്താൻ ഉപയോഗിക്കുന്നു.

വൈകുന്നേരം – Friday Evening in Donostia

പഴയ പട്ടണം ലക്ഷ്യമാക്കി ഞങ്ങൾ അവിടെനിന്ന് തിരിച്ചു. ഇടയ്ക്ക് വഴിയിൽ കുറച്ച് നർത്തകരുടെ പ്രകടനവും കണ്ടു. തിരയിറങ്ങിയ തീരവും സായാഹ്ന സൂര്യനും നഗരവീഥിയിലെ തിരക്കും അവരുടെ നൃത്തവും എന്നിവയിലെല്ലാം സാൻ സെബാസ്റ്റ്യൻ സംസ്കാരത്തിന്റെ ആത്മാവ് കാണാം.

വെള്ളിയാഴ്ചയായതിനാൽ വൈകുന്നേരം നഗരത്തിന് ഉണർവ് വേറെയാണ്. നഗരവാസികൾ കുടുംബമായി വാരാന്ത്യം ആഘോഷിക്കും. രാത്രി സന്തോഷവും ആവേശവും ആകും. അത്താഴമായി പുത്തൻ പിഞ്ചോകൾ കഴിച്ചുകൊണ്ട് ഞങ്ങളുടെ അന്നത്തെ ദിവസം അവസാനിച്ചു.

ദിവസം: 3 – കടലിന്റെ ഹൃദയത്തിലേക്ക് – യാത്ര അവസാനിക്കുന്നു

ലാ കോഞ്ചയിലൂടെ ബോട്ട് യാത്ര

സാൻ സെബാസ്റ്റ്യനിലെ മറ്റൊരു പ്രഭാതവും കണ്ടുകൊണ്ട് ഞങ്ങൾ യാത്ര ആരംഭിച്ചു. ഈ രണ്ടു ദിവസവും അതിമനോഹാരിതയിൽ മോഹിപ്പിച്ച കടലിന്റെ ഹൃദയത്തിലേക്ക് സഞ്ചരിക്കാൻ പോകുന്നു. യൂറോപ്പിലെ തന്നെ ഏറ്റവും മനോഹരമായ കടലുകളിൽ ഒന്നായ ലാ കോഞ്ചയിലൂടെ ഒരു ബോട്ട് യാത്ര. കടലിനരികിലുള്ള പ്രധാനപ്പെട്ട കാഴ്ചകളൊക്കെ കണ്ടുകൊണ്ട് ഒരു മണിക്കൂർ.

കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ ഞങ്ങളോടൊപ്പം ഒരു നായ്ക്കുട്ടനും ഉണ്ടായിരുന്നു. ആ സമയം അത്രയും കടലിന്റെ താളമായിരുന്നു എല്ലാവർക്കും.

Funicular de Igueldo – ഇഗൽദോ കേബിൾ കാർ

ബോട്ട് യാത്ര കഴിഞ്ഞ് ഞങ്ങൾ ഫ്യൂണിക്കുലർ ഡെ ഇഗൽദോ അഥവാ ഇഗൽദോ മലയിലേക്കുള്ള കേബിൾ കാർ യാത്ര നടത്തി. ഇഗൽദോ മലയുടെ ഏറ്റവും മുകളിൽ എത്താൻ ഈ കേബിൾ കാർ യാത്ര സഹായിക്കും. മുകളിൽ ഒരു അമ്യൂസ്മെന്റ് പാർക്കും അതിനോട് ചേർന്ന് 1855ൽ നിർമ്മിച്ച ഒരു ലൈറ്റ് ഹൗസും കാണാം.

ഇവിടെ നിന്നാൽ ലാ കോഞ്ച ബീച്ച് മൊത്തത്തിൽ കാണാം. പച്ചപ്പ് വാരി വിതറിയ മലനിരകൾക്കിടയിൽ സൂര്യരശ്മികളാൽ തിളങ്ങി നിൽക്കുന്ന അതിസുന്ദരിയായ ലാ കോഞ്ച ബീച്ച്. ആ കാഴ്ച നൽകുന്ന ആനന്ദം മാത്രം മതി പിരിമുറുക്കങ്ങൾ ഒക്കെയും മറന്ന് ശാന്തതയുടെ കൊടുമുടി താണ്ടുവാൻ.

ഭംഗിയൊക്കെ ആസ്വദിച്ചതിനുശേഷം കേബിൾ കാറിൽ തിരിച്ചിറങ്ങി. വന്ന വഴി തിരികെ നടന്നു.

മടക്കയാത്ര – Goodbye, Donostia

വൈകുന്നേരം അഞ്ചുമണിയോടെ ഒരുപാട് ഓർമ്മകൾ മനസ്സിൽ കൊത്തി വച്ചുകൊണ്ട് സാൻ സെബാസ്റ്റ്യനിൽ നിന്നും റെൻഫേയുടെ ട്രെയിനിൽ ചമാർട്ടിനിലേക്ക് യാത്ര തിരിച്ചു.

യാത്രകളും കാഴ്ചകളും ഒരിക്കലും അവസാനിക്കുന്നില്ല. അവ തുടർന്നു കൊണ്ടേയിരിക്കും. മറ്റൊരു യാത്രയുടെ ഓർമ്മകളുമായി വീണ്ടും എത്താം.

സാൻ സെബാസ്റ്റ്യനിലേക്ക് എങ്ങനെ എത്താം? – യാത്രാ മാർഗ്ഗങ്ങൾ

ട്രെയിൻ – ഏറ്റവും ശുപാർശ ചെയ്യപ്പെടുന്ന മാർഗ്ഗം

AC, power sockets, free WiFi, buffet carriage – എല്ലാ സൗകര്യങ്ങളും ലഭ്യം. ദിവസം 10 ഓളം ട്രെയിൻ സർവ്വീസ് ഉണ്ടാകും.

ടിക്കറ്റ് ബുക്ക് ചെയ്യാൻ:

ബസ് (ALSA) – ഏറ്റവും ബജറ്റ് ഫ്രണ്ട്ലി ഓപ്ഷൻ

Madrid Avenida de América ബസ് സ്റ്റേഷനിൽ നിന്ന് ദിവസം 17 സർവ്വീസ് ഉണ്ട്. Wi-Fi, entertainment, footrests, WC എല്ലാം ഉണ്ട്. ആദ്യ ലഗ്ഗേജ് 20 kg വരെ സൗജന്യം.

ടിക്കറ്റ് ബുക്ക് ചെയ്യാൻ:

ALSA Official Website: alsa.com Madrid to San Sebastian

വിമാനം – ഏറ്റവും വേഗം

മഡ്രിഡ് ബരഹാസ് (MAD) വിമാനത്താവളത്തിൽ നിന്ന് നേരിട്ടുള്ള ഫ്ലൈറ്റ് 2 മണിക്കൂർ 40 മിനിറ്റ്. ശ്രദ്ധിക്കുക: San Sebastian Airport നഗരത്തിൽ നിന്ന് ദൂരെ Hondarribia-ൽ ആണ്, ഫ്രഞ്ച് അതിർത്തിക്ക് സമീപം. Airport transfer ഉൾപ്പടെ ആകെ സമയം കൂടും.

സ്വന്തം കാർ

മഡ്രിഡിൽ നിന്ന് ദൂരം 281 miles (452 km). ഡ്രൈവ് ചെയ്ത് ഏകദേശം 4 മണിക്കൂർ 30 മിനിറ്റ്. നഗരത്തിനുള്ളിൽ ഉപരിതല പാർക്കിംഗ് ഏറ്റവും പരിമിതം. കാർ ഉണ്ടെങ്കിൽ garage ഉപയോഗിക്കണം.

സാൻ സെബാസ്റ്റ്യൻ സന്ദർശിക്കാൻ ഏറ്റവും നല്ല മാസങ്ങൾ

മാസംകാലാവസ്ഥതിരക്ക്ഏറ്റവും നല്ലത്
ജനുവരി–ഫെബ്രുവരിതണുത്ത്, മഴവളരെ കുറവ്Budget travel
മാർച്ച്–ഏപ്രിൽഇളം ചൂട്, ഇടയ്ക്ക് മഴകുറവ്Food lovers
മേയ്–ജൂൺസൗമ്യം, sunnyമിതംഏറ്റവും ഉചിതം
ജൂലൈ–ഓഗസ്റ്റ്ചൂട്, Beach weatherഏറ്റവും കൂടുതൽBeach & Festivals
സെപ്റ്റംബർസൗമ്യംഇടത്തരംFilm Festival
ഒക്ടോബർഇളം തണുപ്പ്, കൂടുതൽ മഴകുറവ്Quiet travel
നവംബർ–ഡിസംബർതണുത്ത്, മഴവളരെ കുറവ്Indoor culture

ഒരു important tip: സാൻ സെബാസ്റ്റ്യനിൽ വർഷത്തിൽ പകുതി ദിവസങ്ങളിലും ഒരു ചാറ്റൽ മഴ ഉണ്ടാകും – ഇത് ഇവിടുത്തെ ജീവിതത്തിൻ്റെ ഭാഗമാണ്. Food-ആണ് ഉദ്ദേശ്യമെങ്കിൽ ഏത് മാസവും perfect!

Things to Do in San Sebastian – Quick Reference

AttractionTypeCostTime Needed
La Concha BeachBeachFree2 to 3 hours
Zurriola BeachBeach / SurfingFree (lessons extra)1 to 2 hours
Monte Urgull and Sacred Heart StatueHiking / MonumentFree1.5 to 2 hours
Santa Maria BasilicaChurch / HeritageFree30 to 45 minutes
Cathedral del Buen PastorChurch / HeritageFree30 minutes
Parte Vieja Old TownExploration / FoodFree (food extra)2 to 4 hours
Funicular de Igueldo Cable CarScenic / AttractionApprox 4 euros1.5 to 2 hours
Boat Trip on La ConchaScenicApprox 8 to 12 euros1 hour
La Vina CheesecakeFood Experience5 to 6 euros30 minutes
Peine del Viento SculptureArt / HeritageFree20 to 30 minutes
Palacio Miramar GardensHeritage / GardensFree30 to 45 minutes

പതിവ് ചോദ്യങ്ങൾ (FAQ) – സാൻ സെബാസ്റ്റ്യൻ യാത്ര

സാൻ സെബാസ്റ്റ്യൻ സന്ദർശിക്കാൻ ഏറ്റവും നല്ല സമയം ഏതാണ്?

ജൂൺ മുതൽ സെപ്റ്റംബർ വരെ ഉള്ള വേനൽക്കാലം ബീച്ചിനും ഒാപ്പൺ-എയർ ഇവന്റുകൾക്കും ഏറ്റവും അനുയോജ്യമാണ്. വസന്തകാലം (മാർച്ച്–മേയ്) ഫൂൾ ക്രൗഡ് ഇല്ലാതെ നഗരം ആസ്വദിക്കാൻ ഉത്തമമാണ്.

മഡ്രിഡിൽ നിന്ന് സാൻ സെബാസ്റ്റ്യനിലേക്ക് എങ്ങനെ പോകാം?

Renfe ട്രെയിനിൽ ചമാർട്ടിൻ സ്റ്റേഷനിൽ നിന്ന് ഏകദേശം 5 മണിക്കൂർ ദൈർഘ്യമുള്ള യാത്ര ലഭ്യമാണ്. ഇത് ഏറ്റവും സൗകര്യപ്രദവും കാഴ്ചകൾ ആസ്വദിക്കാൻ ഉതകുന്നതുമായ മാർഗ്ഗമാണ്.

പിഞ്ചോ (Pintxo) എന്താണ്?

ബാസ്ക് പ്രദേശത്തെ പ്രധാന ഭക്ഷണ ശൈലിയാണ് പിഞ്ചോ. ഇത് ചെറിയ അളവിൽ ഒരു ബ്രെഡ് കഷ്ണത്തിൽ വിവിധ ടോപ്പിംഗുകൾ വച്ചു നൽകുന്ന സ്നാക്ക് ഭക്ഷണ രൂപമാണ്. ഒരു ബാർ ബാർ ആയി നടന്ന് ഇവ ആസ്വദിക്കുന്നതാണ് ഇവിടുത്തെ ശൈലി.

ലാ കോഞ്ച ബോട്ട് ടൂർ ബുക്ക് ചെയ്യേണ്ടതുണ്ടോ?

ടൂറിസ്റ്റ് സീസണിൽ (ജൂൺ–ഓഗസ്റ്റ്) മുൻകൂർ ബുക്കിംഗ് ശുപാർശ ചെയ്യപ്പെടുന്നു. ഒഫ്-സീസണിൽ ബീച്ചിൽ നേരിട്ട് ടിക്കറ്റ് ലഭ്യമാകും.

ഇഗൽദോ കേബിൾ കാർ (Funicular de Igueldo) ഓരോ ദിവസവും ഓടുന്നുണ്ടോ?

ഫ്യൂണിക്കുലർ സ്ഥിരമായി ഓടുന്നു, എന്നാൽ സീസണും കാലാവസ്ഥയും അനുസരിച്ച് സമയക്രമം വ്യത്യാസപ്പെടാം. യാത്രയ്ക്ക് മുൻപ് ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കുക.

സാൻ സെബാസ്റ്റ്യൻ മുഴുവൻ നടന്ന് കാണാൻ കഴിയുമോ?

അതെ! സാൻ സെബാസ്റ്റ്യൻ നടന്നു കാണാൻ ഏറ്റവും അനുയോജ്യമായ ഒരു നഗരമാണ്. ബീച്ചുകൾ, ഓൾഡ് ടൗൺ, ലൈറ്റ് ഹൗസ്, ശില്പങ്ങൾ – എല്ലാം ഒരു ദൈർഘ്യമേറിയ നടത്തത്തിൽ ഉൾക്കൊള്ളിക്കാം.

സാൻ സെബാസ്റ്റ്യൻ – ഒരിക്കൽ കണ്ടാൽ മനസ്സ് വിടാത്ത നഗരം

യാത്രകളും കാഴ്ചകളും ഒരിക്കലും അവസാനിക്കുന്നില്ല. കടലും മലയും ചരിത്രവും ഭക്ഷണ സംസ്കാരവും ഒന്നിക്കുന്ന ഈ ബാസ്ക് നഗരം ഒരിക്കൽ സന്ദർശിച്ചാൽ വീണ്ടും വരണം എന്ന് തോന്നിക്കും. മറ്റൊരു യാത്രയുടെ ഓർമ്മകളുമായി വീണ്ടും എത്താം!

ഈ ബ്ലോഗ് പോസ്റ്റ് നിങ്ങൾക്ക് ഉപകാരപ്പെട്ടോ? സ്പെയിൻ ട്രാവൽ ടിപ്സ് കൂടുതൽ അറിയാൻ ഞങ്ങളുടെ ബ്ലോഗ് ഫോളോ ചെയ്യൂ. നിങ്ങളുടെ സാൻ സെബാസ്റ്റ്യൻ അനുഭവങ്ങൾ കമന്റ് ആയി പങ്കുവെക്കൂ!

Enjoyed this itinerary? Share it with someone planning to visit Spain. Subscribe to our YouTube channel and follow us on Instagram for more real travel experiences.

Similar Posts

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു